Posted On
date_range Updated On
date_range കോവിഡ്: മുംബൈയിെല 31 മാധ്യമപ്രവർത്തകർ ആശുപത്രി വിട്ടു
മുംബൈ: കോവിഡ് ബാധ സ്ഥിരീകരിച്ച മുംബൈയിലെ മാധ്യമപ്രവർത്തകരിൽ 31 പേരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇവ രെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
എല്ലാവർക്കും 14 ദിവസം വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. 51 മാധ്യമപ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.
റിപ്പോർട്ടർമാരും ക്യാമറമാന്മാരും ഉൾപ്പെടെയാണ് രോഗബാധിതരായത്. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 20 പേർ ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.